മനാമ: ബഹ്റൈൻ പ്രതിഭ 29 ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായ മുഹറഖ് മേഖല സമ്മേളനം കെ.സി.എ ഹാളിൽ നടന്നു. മേഖല ജോ: സെക്രട്ടറി ഷിജു.ഇ.കെ സ്വാഗതം പറഞ്ഞു. അനിൽ കെ.പി താൽകാലിക അധ്യക്ഷനായിരുന്നു. സമ്മേളന നടപടികൾ മനോജ് മാഹി ,കെ.പി. അനിൽ, ഷീല ശശി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ദുർഗ കാശിനാഥും, അനുശോചന പ്രമേയം സജീവൻ മാക്കാണ്ടിയും അവതരിപ്പിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫലസ്തീന് നേരെ ഇസ്രായേൽ നടത്തുന്ന അമിത യുദ്ധസന്നാഹങ്ങളും ചേരിചേരാ നയത്തിൽനിന്നുള്ള ഇന്ത്യയുടെ വ്യതിയാനവും കേരള സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന കേന്ദ്ര നയങ്ങളും ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ പി. ശ്രീജിത്ത് പരാമർശിച്ചു.
മേഖല സെക്രട്ടറി എൻ.കെ. അശോകൻ പ്രവർത്തന റിപ്പോർട്ടും പ്രതിഭ കേന്ദ്ര ജോ: സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരളത്തിലെ ട്രെയിൻ യാത്രസൗകര്യം മെച്ചപ്പെടുത്താൻ സിൽവർ ലൈൻ നടപ്പാക്കുക, കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കാൾ പദവി നൽകുക, കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുക എന്നിങ്ങനെ സമ്മേളനം പുറപ്പെടുവിച്ച വിവിധ പ്രമേയങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
പതിനേഴംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ മേഖല കമ്മിറ്റി ഭാരവാഹികൾ: ബിനു കരുണാകരൻ (സെക്ര.) സി.കെ. അനിൽ (ജോ:സെക്ര.), സജീവൻ മാക്കാണ്ടി (പ്രസി.) ഇ.കെ. ഷിജു (വൈസ് പ്രസി.) കെ. പി. അനിൽ (ട്രഷ.) ഷീല ശശി(മെമ്പർഷിപ് സെക്രട്ടറി) വി.കെ. സുലേഷ് (അ: മെമ്പർഷിപ് സെക്ര.). എക്സിക്യൂട്ടീവ് അംഗങ്ങൾ: എൻ.കെ. അശോകൻ, ജയൻ കൊളറാട്, വിനോദ്, സതീഷ്, ഷാനവാസ്, അനിത മണികണ്ഠൻ, സന്തു പടന്നപ്പുറം , ടി.പി. ഗിരീഷ്, ദുർഗ കാശിനാഥ്, കെ.പി. ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.