മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവൻരക്ഷിക്കുക എന്ന പ്രതിഭയുടെ പ്രതിബദ്ധത എക്കാലത്തും ഉയർത്തിപ്പിടിക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി പ്രസ്താവിച്ചു. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷനായ പരിപാടിയിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗങ്ങളുമായ സുബൈർ കണ്ണൂർ, സി.വി. നാരായണൻ, സമിതി അംഗം ബിനു മണ്ണിൽ, ഹെൽപ് ലൈൻ കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ, സുരേഷ് റിഫ, മറിയം നൂർ എന്നിവർ സന്നിഹിതരായിരിന്നു.
ഹെൽപ് ലൈൻ അംഗങ്ങളായ അബൂബക്കർ പട്ള, അനിൽ, സി.കെ. അനിൽ കണ്ണപുരം, ഗിരീഷ് കല്ലേരി എന്നിവർ നേതൃത്വം നൽകി. നൂറോളം പ്രതിഭ പ്രവർത്തകർ രക്തം ദാനംചെയ്ത് ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി. പ്രമുഖ എഴുത്തുകാരായ എസ്. ഹരീഷ്, ഡോ. കദീജ മുംതാസ്, ഡോ. പി.പി. പ്രകാശ്, പ്രഫ. രാജേന്ദ്രൻ എടത്തുംകര എന്നിവർ കിങ് ഹമദ് ആശുപത്രിയിലെ രക്തദാന ക്യാമ്പ് സന്ദർശിച്ച് ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.