മനാമ: കോവിഡ്-19 രോഗത്തെത്തുടർന്നുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് 430 കോടി ദീനാ റിെൻറ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുൾപ്പെടെ നിരവധി പ്രധാന തീരുമ ാനങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
• ബഹ്റൈനിൽ മൂന്നു മാസത്തേക്ക് എല്ലാ വ്യക്തികള ുടെയും കമ്പനികളുടെയും വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കും. ഏപ്രിൽ മുതൽ പ്രാബല്യം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ബില്ലിൽ അധികമാകാത്ത തുകയാണ് അടക്കുക.
•സ്വകാര്യ മേഖലയിലെ ഇൻഷ്വർ ചെയ്ത ബഹ്റൈനികളുടെ ശമ്പളം ഉറപ്പുവരുത്തുന്നതിനുള്ള ബിൽ
• ഏപ്രിൽ മുതൽ മൂന്നു മാസത്തേക്ക് മുനിസിപ്പൽ ഫീസ് ഒഴിവാക്കും
• ഏപ്രിൽ മുതൽ മൂന്നു മാസത്തേക്ക് സർക്കാർ ഇൻഡസ്ട്രിയൽ ഭൂമിയുടെ വാടക ഒഴിവാക്കും
• ഏപ്രിൽ മുതൽ മൂന്നു മാസത്തേക്ക് ടൂറിസം ഫീസ് ഇല്ല
• ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യൺ ദീനാറാക്കും
• വായ്പാതവണകൾ നീട്ടിവെക്കാനും അധിക വായ്പ നൽകുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ 370 കോടി ദീനാറിെൻറ പാക്കേജ് നടപ്പാക്കും
• പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകൾ പുനഃക്രമീകരിക്കുന്നതിനും ലേബർ ഫണ്ട് പദ്ധതികൾ ഉപയോഗിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.