വളർച്ച രേഖപ്പെടുത്തി ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻ മേഖല

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക്ക് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​ർ​ച്ച. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ)​യു​ടെ 2024ലെ ​ആ​ദ്യ​പാ​ദ വി​പ​ണി സൂ​ചി​ക​യ​നു​സ​രി​ച്ച് മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2023 ആ​ദ്യ പാ​ദ​ത്തി​ൽ 21,52,591 ആ​യി​രു​ന്ന​ത് 2024 ആ​ദ്യ പാ​ദ​ത്തി​ൽ 24,49,728 ആ​യി ഉ​യ​ർ​ന്നു.

13.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ടെ എ​ണ്ണം 136 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 155 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പ്രീ​പെ​യ്ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ 2023 ഒ​ന്നാം പാ​ദ​ത്തി​ൽ 1,447,023 ആ​യി​രു​ന്ന​ത് 2024ലെ ​ആ​ദ്യ​പാ​ദ​ത്തി​ൽ 1,559,011 ആ​യി വ​ർ​ധി​ച്ചു.

7.8 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്. പോ​സ്റ്റ്‌​പെ​യ്ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളും വ​ർ​ധി​ച്ചു. 26.3 ശ​ത​മാ​ന​ത്തി​ന്റെ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. 2023 ആ​ദ്യ പാ​ദ​ത്തി​ൽ 72740 സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളാ​യി​രു​ന്ന​ത് 2024 ആ​ദ്യ​പാ​ദ​ത്തി​ൽ 890,717 ആ​യി. ബ്രോ​ഡ്‌​ബാ​ൻ​ഡ് മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി.

മൊ​ബൈ​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ 2023 ആ​ദ്യ​പാ​ദ​ത്തി​ൽ 2,304,132ൽ​നി​ന്ന് 2024ലെ ​ഒ​ന്നാം പാ​ദ​ത്തി​ൽ 2,375,854 ആ​യി ഉ​യ​ർ​ന്നു. 3.1 ശ​ത​മാ​നം വ​ള​ർ​ച്ച. ഇ​ന്റ​ർ​നെ​റ്റ് വേ​ഗ​ത​യു​ടെ സൂ​ച​ക​മാ​യ ഫൈ​ബ​ർ ബ്രോ​ഡ്‌​ബാ​ൻ​ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ​ക്കും സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യു​ണ്ട്. 2023 ആ​ദ്യ​പാ​ദ​ത്തി​ലെ 167,434ൽ ​നി​ന്ന് 169,709 ആ​യി ഉ​യ​ർ​ന്നു. മൊ​ത്ത​ത്തി​ലു​ള്ള ഡേ​റ്റ ഉ​പ​ഭോ​ഗം 10.2 ശ​ത​മാ​നം വ​ർ​ധി​ച്ചു.

2023 ആ​ദ്യ പാ​ദ​ത്തി​ൽ 431 പെ​റ്റാ​ബൈ​റ്റാ​യി​രു​ന്ന​ത് 2024 ഒ​ന്നാം പാ​ദ​ത്തി​ൽ 475 പെ​റ്റാ​ബൈ​റ്റാ​യി. വ്യ​ക്തി​ഗ​ത​വും ബി​സി​ന​സ് ഉ​പ​യോ​ഗ​ത്തി​നും ഡേ​റ്റാ സേ​വ​ന​ങ്ങ​ളെ കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഈ ​വ​ർ​ധ​ന.

മൊ​ബൈ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ് മേ​ഖ​ല​ക​ൾ അ​ഭി​വൃ​ദ്ധി പ്രാ​പി​ച്ച​പ്പോ​ൾ, പ​ര​മ്പ​രാ​ഗ​ത ടെ​ലി​ഫോ​ൺ വി​പ​ണി​യി​ൽ നേ​രി​യ ഇ​ടി​വു​ണ്ടാ​യി. ടെ​ലി​ഫോ​ൺ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളു​ടെ എ​ണ്ണം 2023 ആ​ദ്യ​പാ​ദ​ത്തി​ലെ 216,678ൽ​നി​ന്ന് 2024 ആ​ദ്യ​പാ​ദ​ത്തി​ൽ 209,628 ആ​യി കു​റ​ഞ്ഞു. മൊ​ബൈ​ൽ, വ​യ​ർ​ലെ​സ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം വ​ർ​ധി​ക്കു​ന്നു എ​ന്ന​തി​ന്റെ സൂ​ച​ക​മാ​ണി​ത്.

Tags:    
News Summary - Bahrain's telecommunications sector records growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT