??????? ????

ശമ്പളകുടിശിക ലഭിക്കാതെ സുരേഷ്​ബാബു ദുരിതത്തിൽ

മനാമ: ജോലി ചെയ്​തിരുന്ന സ്ഥാപനത്തിൽനിന്ന്​ ​ വർഷങ്ങളായുളള ശമ്പളകുടിശിക ലഭിക്കാത്തതി​​െൻറ പേരിൽ ദുരിതം അനു ഭവിക്കുകയാണ്​ പ്രവാസിയായ വർക്കല ഇടവ സ്വദേശി സുരേഷ്​ ബാബു. ത​​െൻറ ഭാര്യക്ക്​ അർബുദം പിടിപ്പെട്ടതിനാൽ ചികിത്​സ ാചെലവ്​ പോലും നിർവഹിക്കാനാകാത്ത അവസ്ഥയിലാണ്​ താനെന്നും അദ്ദേഹം പറയുന്നു. രണ്ടുവർഷത്തോളമുള്ള ശമ്പളമാണ്​ കിട്ടാനുള്ളത്​. വിസ തീർന്നതിനാൽ എത്രയുംവേഗം നാട്ടിലേക്ക്​ പോകേണ്ട അവസ്ഥയുമാണ്​. 42 വർഷങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തിയ സുരേഷ്​ബാബു കഴിഞ്ഞ 36 വർഷമായി സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയാണ്​.

7500 ദിനാർ കുടിശികയായി ലഭിക്കാനുണ്ടെന്നും ഇതുലഭിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട്​ സുരേഷ്​ബാബു ഇന്ത്യൻ എംബസിക്ക്​ അപേക്ഷ നൽകി. എംബസി ഇൗ വിഷയത്തിൽ നിയമസഹായം ലഭിക്കാൻ വക്കീലിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്​. സ്വന്തമായി വീടോ പുരയിടമോ ഇല്ലാത്ത ത​​െൻറ കുടുംബം നാട്ടിൽ ഒരു ബന്​ധുവി​​െൻറ വീട്ടിലാണ്​ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെത്തിയാൽ ഭാര്യയുടെ ചികിത്​സക്ക്​ എന്തുചെയ്യണമെന്നറിയാ​െത വിഷമിക്കുകയാണെന്നും സുമനസുകളുടെ സഹായം തനിക്ക്​ ആവശ്യമുണ്ടെന്നും സുരേഷ്​ബാബു പറയുന്നു. ഫോൺ: 39821707. ബാങ്ക്​ വിവരം: വാസുദേവൻ സുരേഷ്​ബാബു. െഎ.ഒ.ബി ഇടവ ബ്രാഞ്ച്​. എൻ.ആർ.​െഎ അക്കൗണ്ട്​ നമ്പർ: 05 500 10000 18635.

Tags:    
News Summary - bahrarin-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.