മനാമ: പവിഴദ്വീപിലെ പ്രവാസി കുട്ടികളുടെ സർഗവാസനകൾക്ക് അരങ്ങൊരുക്കി ഒരു മാസക്കാലമായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന ദേവ്ജി - ബി.കെ.എസ് ബാലകലോത്സവ മത്സരങ്ങൾക്ക് പര്യവസാനമായി. കലോത്സവത്തിലെ ഏറ്റവും ആകർഷവും ജനപ്രിയവുമായ സിനിമാറ്റിക് ഡാൻസ് അടക്കമുള്ള ഗ്രൂപ് ഇനങ്ങളോടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല വീണത്.
സംഗീതം, നൃത്തം, സാഹിത്യം ബൗദ്ധികം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുനൂറിലധികം മത്സര ഇനങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങളെത്തുടർന്നുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും മത്സരാർഥികളുടെ വലിയ പങ്കാളിത്തമാണ് കലോത്സവത്തിലുടനീളം പ്രകടമായത്.
കലാപ്രതിഭ, കലാതിലകം തുടങ്ങിയ പട്ടങ്ങൾക്ക് പുറമെ സാഹിത്യ രത്ന, സംഗീത രത്ന, നാട്യ രത്ന, കലാ രത്ന, ബാല തിലകം, ബാല പ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻസ് എന്നീ സമ്മാനങ്ങളും അതത് വിഭാഗങ്ങളിൽ കൂടുതൽ പോയൻറുകൾ നേടിയ പ്രതിഭകൾക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാന വിതരണവും മാർച്ച് നാലിന് നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ):
1. കവിത രചന ഇംഗ്ലീഷ്
അർപ്പിത എലിസമ്പത്ത് സാം, ശ്രീഹംസിനി, അനാമിക അനി
2. സംഘഗാനം
മെലഡിക്വീൻസ്, അമൃതവർഷിണി, ടൈനിടൂൺസ്
3. ദേശീയഗാനം
അമൃതവർഷിണി, ടൈനിടൂൺസ്, ഡാഫോഡിൽസ്
4. സിനിമാറ്റിക് ഡാൻസ്
യൂനിറ്റി ക്രൂ, ബാക്ക് സ്ട്രീറ്റ് ഗേൾസ്, ദി ഡാസ്ലേഷ്സ്
5. മൈം
റിഥമിക് തണ്ടേഴ്സ്, ഡാസ്ലേഴ്സ്
5. വെസ്റ്റേൺ ഡാൻസ്
യൂനിറ്റി ക്രൂ, ബാക്ക് സ്ട്രീറ്റ് ഗേൾസ്, ഐമാക്ക് ടീം ബറ്റാലിയൻ
6. നാടോടി നൃത്തം
റിഥമിക് തണ്ടേഴ്സ്, ചില്ലിസ്, നാഗ ബോയ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.