മനാമ: 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുേമ്പാൾ ബഷീർ പൊട്ടക്കുളങ്ങരക്ക് ഒാർമയിൽ സൂക്ഷിക്കാൻ അനുഭവങ്ങളേറെ. 1985 ജൂൺ 16ന് 18ാം വയസ്സിൽ ബഹ്റൈെൻറ മണ്ണിൽ കാലുകുത്തിയതാണ് ബഷീർ. എടുത്തുപറയാൻ അപൂർവം വലിയ കെട്ടിടങ്ങൾ മാത്രമുള്ള നാളുകളിൽനിന്ന് വികസനത്തിെൻറ പടവുകൾ ബഹ്റൈൻ കയറുേമ്പാൾ സാക്ഷിയായി ബഷീറുമുണ്ടായിരുന്നു. ഇൗ നാടിനോടുള്ള സ്നേഹവും കടപ്പാടും മനസ്സിൽ സൂക്ഷിച്ചാണ് ചൊവ്വാഴ്ച ഉച്ചക്ക് 1.45നുള്ള ഗൾഫ് എയർ വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് പറക്കുന്നത്.
കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശിയായ ബഷീറിന് പ്രവാസ ജീവിതത്തിെൻറ തുടക്കം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. രണ്ടുവർഷം പലജോലികൾ ചെയ്തു. പിന്നീട് അൽ ദസ്മ ബേക്കറിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ലഭിച്ചു. 33 വർഷം ഇതേ കമ്പനിയിൽ ജോലി ചെയ്തു. ഒരുപാട് നല്ല അനുഭവങ്ങളാണ് ബഹ്റൈൻ പ്രവാസം നൽകിയതെന്ന് ബഷീർ പറയുന്നു. ജീവിതത്തിെൻറ ഉയർച്ചയിലെല്ലാം ഇൗ നാടിെൻറ സ്നേഹവും കരുണയുമുണ്ടായിരുന്നു.
പ്രവാസ ജീവിതത്തിെൻറ തുടക്കത്തിൽ കുടുംബം ബഹ്റൈനിൽ ഉണ്ടായിരുന്നു. ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പം കഴിയാനുള്ള സന്തോഷത്തോടെയാണ് ബഷീർ നാട്ടിലേക്ക് മടങ്ങുന്നത്. മകൻ സബീഹ് ബഷീർ ലണ്ടനിൽ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.