മനാമ: രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി (ബി.സി.സി.െഎ) വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ദേശീയ വികസനത്തിൽ സജീവ പങ്കാളിയാണ് ബി.സി.സി.െഎ. സമ്പദ്വ്യവസ്ഥ ചടുലമാക്കുന്നതിൽ സ്വകാര്യമേഖലക്ക് പ്രധാനപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഖാലിദ് അബ്ദുറഹ്മാൻ അൽമുഅയദിെൻറ നേതൃത്വത്തിലുള്ള ബി.സി.സി.െഎ ബോർഡ് അംഗങ്ങളെ സഫ്രിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ബി.സി.സി.െഎയുടെ പോയ വർഷത്തെ വാർഷിക റിപ്പോർട്ട് ചെയർമാൻ രാജാവിന് കൈമാറി. വാണിജ്യ, വ്യാപാര മേഖലക്ക് ഭരണകൂടം നൽകുന്ന പരിഗണനക്ക് ചെയർമാൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.