അധ്യയന വർഷാരംഭം: ഗതാഗതക്കുരുക്ക്​ ഒഴിവാക്കാൻ നടപടി

റോഡുകളിലും സിഗ്​നലുകളിലും കൂടുതൽ ട്രാഫിക്​ പൊലീസുകാരെ വിന്യസിച്ചു

മനാമ: പുതിയ അധ്യയന വർഷാരംഭത്തി​െൻറ പശ്ചാത്തലത്തിൽ റോഡ്​ സുരക്ഷ ശക്​തമാക്കിയതായി ട്രാഫിക്​ വിഭാഗം അറിയിച്ചു. സ്​കൂൾ വാഹനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാഹനങ്ങളും റോഡിലിറങ്ങുന്നത്​ കാരണം ഗതാഗതക്കുരുക്കിന്​ കാരണമാകാൻ സാധ്യതയുണ്ട്​. ഇത്​ മുന്നിൽ കണ്ട്​ വിവിധ റോഡുകളിലും സിഗ്​നലുകളിലും കൂടുതൽ ട്രാഫിക്​ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​. കൂടാതെ സ്​കൂളുകൾക്ക്​ സമീപമുള്ള റോഡുകളിൽ കമ്യൂണിറ്റി പൊലീസി​െൻറ സഹായവുമുണ്ടാകും. വിവിധ സ്​കൂളുകളിലെ ഡയറക്​ടർമാരുമായി ബന്ധപ്പെട്ട്​ അതത്​ സ്​കൂളുകളിലെ സുരക്ഷാ ജീവനക്കാരുടെ സഹകരണവും തേടിയിട്ടുണ്ട്​. സ്​കൂൾ ബസ്​ ഡ്രൈവർമാർക്ക്​ ബോധവൽക്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്​തു​.

സ്​കൂളുകൾ തുറക്കുന്നതി​െൻറ ഭാഗമായി റോഡുകളിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനും യാത്ര സു​ഗമമാക്കാനും നിരവധി നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത്​, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. സ്​കൂളുകളോട്​ ചേർന്ന റോഡുകളിൽ ഗതാഗതത്തിരക്ക്​ കുറക്കാനുള്ള നടപടികളാണ്​ മുഖ്യമായും എടുത്തിട്ടുള്ളത്​.

മുഹറഖ്​ അബ്​ദുൽ റഹ്​മാൻ അൽ നാസർ സ്​കൂളിന്​ സമീപത്തെ അബ്​ദുൽ റഹ്​മാൻ അൽ ഫാദെൽ റോഡിൽ മധ്യ നടപ്പാത നിർമിച്ചു. ഗുദൈബിയ റബാ അൽ അദാവിയ സ്​കൂളിലേക്കുള്ള ഇടനാഴിയുടെയും സിത്ര സ്​കൂളിനോട്​ ചേർന്ന റോഡുകളുടെയും അൽ ദിറാസ്​ പ്രൈമറി സ്​കൂളിന്​സമീപത്തെ നടപ്പാതയുടെ ഇരുമ്പ്​ കൈവരിയുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി.

റിഫ ചിൽഡ്രൻസ്​ അക്കാദമി സ്​കൂളിന്​ കാർ പാർക്ക്​ നിർമിച്ചു. വാദി അൽ ബു​ഹൈർ അമേരിക്കൻ സ്​കൂളിലേക്ക്​ റോഡ്​ നിർമിക്കുകയും ചെയ്​തു. ഇതിന്​ പുറമേ, നിരവധി സ്​കൂളുകൾക്ക്​ സമീപം റോഡുകളിൽ വേഗം കുറക്കാൻ​ ഹമ്പുകൾ സ്ഥാപിച്ചു.

റോഡുകളിലെ ട്രാഫിക്​ ലൈറ്റുകളുടെ കാര്യക്ഷമതയും ഉറപ്പുവരുത്തി​. സ്​കൂൾ തുറക്കുന്ന ആദ്യ ആഴ്​ചകളിൽ ട്രാഫിക്​ ലൈറ്റ്​ ടെക്​നീഷ്യൻമാരുടെ സേവനം ലഭ്യമാക്കാൻ​ട്രാഫിക്​ ജനറൽ ഡയറക്​ടറേറ്റുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നുണ്ട്​. കൂടുതൽ ഗതാഗതത്തിരക്കുള്ള സമയങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.

Tags:    
News Summary - Beginning of the academic year: Steps to avoid traffic jams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.