മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിലായിരുന്നു കുടിക്കാഴ്ച. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും നയതന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ അംബാസഡറെ സ്വാഗതംചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തിന് എല്ലാ വിജയങ്ങളും ആശംസിച്ചു. ബഹ്റൈനിന്റെ വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കിരീടാവകാശിയെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അംബാസഡർ നന്ദി പറഞ്ഞു. ബഹ്റൈനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്ന് അംബാസഡർ ആശംസിച്ചു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.