മനാമ: ബി.എഫ്.സി-കെ.സി.എ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 27ന് ആരംഭിക്കും. സെഗയയിലെ കെ.സി.എ ഗ്രൗണ്ടിൽ രാത്രി ഏഴുമുതലാണ് ടൂർണമെന്റ് നടക്കുന്നത്. അഞ്ച് ഓവർ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 30 ദീനാർ ആണ്. ഓരോ ടീമിനും 6+3 കളിക്കാരെ രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് 250 ഡോളർ കാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 150 ഡോളർ കാഷ് പ്രൈസും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനിക്കും. മാൻ ഓഫ് ദി ഫൈനൽ മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ, മാൻ ഓഫ് ദ ടൂർണമെന്റ് തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും.
മുൻ വർഷങ്ങളിലെ പോലെ, ടൂർണമെന്റിൽ 20ലധികം ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ്, കോഓഡിനേറ്റർ ജിതിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.
ബഹ്റൈനിലെ എല്ലാ കമ്യൂണിറ്റികൾക്കിടയിലും സ്പോർട്സ് മാധ്യമത്തിലൂടെ ഐക്യവും സാഹോദര്യവും കൊണ്ടുവരുക എന്നതാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു. രാജ്യത്ത് ആദ്യമായി ഇംപാക്ട് പ്ലെയർ ഒപ്ഷൻ ടൂർണമെന്റിൽ നടപ്പാക്കും. ടീമുകളെ ഗ്രൂപ്പുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ് (മൊബൈൽ: 39719888) , കോഓഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപ്പെടുക. വാർത്തസമ്മേളനത്തിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.