യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർചുഗൽ തുടങ്ങിയവ മുതൽ ഏഷ്യൻ രാജ്യങ്ങളായ തജികിസ്താൻ, കിർഗിസ്താൻ വരെ വ്യാപിച്ചുകിടക്കുന്ന പ്രജനനകേന്ദ്രങ്ങളുള്ള പക്ഷിവർഗമാണ് യൂറോപ്യൻ വേലിത്തത്ത. ഇവയെ സൗദി മരുഭൂമികളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. യൂറോപ്പിൽ തണുപ്പുകൂടുമ്പോൾ അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും ഇവ ദേശാടനം നടത്താറുണ്ട്. തേനീച്ചകളാണ് ഇവയുടെ മുഖ്യഭക്ഷണം. സമൃദ്ധമായ നിറമുള്ള, മെലിഞ്ഞ പക്ഷിയാണ്. ഇതിന് തവിട്ട്, മഞ്ഞ നിറങ്ങളിലുള്ള മുകൾഭാഗങ്ങളുണ്ട്. ചിറകുകൾ പച്ചയും കൊക്ക് കറുത്തതുമാണ്.
രണ്ട് നീളമേറിയ മധ്യ വാൽതൂവലുകൾ ഉൾപ്പെടെ ഇതിന് 27-29 സെ.മീറ്റർ നീളമുണ്ട്. ലിംഗഭേദം പെട്ടെന്ന് തിരിച്ചറിയാനാവില്ല. എന്നാലും പെൺകിളികളുടെ തോളിൽ സ്വർണത്തൂവലുകളെക്കാൾ പച്ചനിറമായിരിക്കും. ബ്രീഡിങ് അല്ലാത്ത തൂവലുകൾ വളരെ മങ്ങിയതും നീല-പച്ച പിൻഭാഗത്തുള്ളതും നീളമേറിയ മധ്യ വാൽതൂവലുകളില്ലാത്തതുമാണ്. പ്രായപൂർത്തിയാകാത്തവ പ്രജനനം നടത്താത്ത മുതിർന്നവരോട് സാമ്യമുള്ളതാണ്. എന്നാൽ, തൂവലിന്റെ നിറങ്ങളിൽ വ്യത്യാസം കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.