മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലാരംഭിച്ച ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, മൃദംഗ വിദ്വാൻ ഉമയാൾ പുരം ശിവരാമൻ, പ്രശസ്ത വയലിൻ വിദ്വാൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, ഓടക്കുഴൽ വിദ്വാൻ അമിത് നദിക്ക് തുടങ്ങിയവർ ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.
നൃത്ത-സംഗീതോത്സവത്തിലെ ഏറ്റവും ആകർഷണീയമായ കലാവിരുന്നായിരിക്കും ഇതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടിൽ പലതവണ മ്യൂസിക്കൽ ഫ്യൂഷൻ നടന്നെങ്കിലും മിഡിലീസ്റ്റിൽ ആദ്യമായാണെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് പരിപാടി ആസ്വദിക്കാനായി തയാറാക്കിയിരിക്കുന്നതെന്നും താൽപര്യമുള്ളവർ സമാജവുമായി ബന്ധപ്പെടണമെന്നും സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.