മനാമ: ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഫിലിം ക്ലബ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചലച്ചിത്രസംവിധായകൻ സിബി മലയിലിന് സമ്മാനിക്കും. നാലു പതിറ്റാണ്ടായി മലയാള ചലച്ചിത്രശാഖക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.
മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുല്ല, കമലദളം, ഭരതം, ചെങ്കോല്‍, വളയം, മാലയോഗം, സദയം, ആകാശദൂത്, സമ്മർ ഇൻ ബത് ലഹേം, ദേവദൂതൻ, ഉസ്താദ്, മായാമയൂരം, എന്റെ വീട് അപ്പൂന്റേം, ഇഷ്ടം, അമൃതം, ജലോത്സവം, കളിവീട്, കാണാക്കിനാവ്, പ്രണയവർണങ്ങൾ, സാഗരം സാക്ഷി തുടങ്ങി 47 സിനിമകൾ സിബി മലയിൽ സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമക്ക് 2003ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.