മനാമ: ബഹ്റൈൻ കേരളീയ സമാജം വനിത വേദി ‘ഫൈൻഡിങ് ഹാപ്പിനസ് ഇൻ യു ആൻഡ് മി’എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അഭിനേത്രിയും മോട്ടിവേറ്ററും സഞ്ചാരിയുമായ അഞ്ചോ നായർ മാങ്ങാട്ടാണ് ക്ലാസെടുത്തത്.
സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വനിതവേദി പ്രസിഡന്റ് ഇനി തോമസ് എന്നിവർ സംസാരിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, വനിത വേദി സെക്രട്ടറി നിമ്മി റോഷൻ, അഭിനേത്രി ഓട്രിയാൻ എന്നിവർ സന്നിഹിതരായി. രചന അഭിലാഷ് സ്വാഗതവും ശാരംഗി ശശിധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.