രക്തദാന ക്യാമ്പ്

മനാമ: ലോക രക്തദാനദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്‍റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 'സിംപോണിയ 22' എന്ന പേരിൽ ജൂൺ 10ന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 35991856, 39688134, 36976707, 38828845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫാ. സുനിൽ കുര്യൻ ബേബി, ക്രിസ്റ്റി പി. വർഗീസ്, അജി ചാക്കോ, ഷിജു സി. ജോർജ്, സോജി ജോർജ് എന്നിവർ അറിയിച്ചു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.