മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈനും സംയുക്തമായി കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ് വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കെ. എം. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ഡോ. ഷെമിലി പി. ജോൺ മുഖ്യാതിഥിയായിരുന്നു.
ബീറ്റ്സ് ഓഫ് ബഹ്റൈൻ കോഓർഡിനേറ്റർമാരായ സുജിത് സാമുവൽ, അജീഷ് സൈമൺ, ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം എന്നിവർ സംസാരിച്ചു.
150ഓളം പേർ രക്തദാനത്തിൽ പങ്കാളികളായി. 49ാമത് തവണ രക്തം നൽകിയ ക്യാമ്പ് കോഓർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, 29ാമത് തവണ രക്തം നൽകിയ ബി.ഡി.കെ ട്രഷറർ ഫിലിപ്പ് വർഗീസ്, 21ാമത് തവണ രക്തം നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി ഗിരീഷ് എന്നിവരെ അനുമോദിച്ചു.
ബീറ്റ്സ് ഓഫ് ബഹ്റൈൻ പ്രവർത്തകരായ ബിപിൻ വി. ബാബു, മെൽവിൻ തോമസ്, ബി.ഡി.കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, ജിബിൻ ജോയ്, സുനിൽ കുമാർ, അസീസ് പള്ളം, രേഷ്മ ഗിരീഷ്, ശ്രീജ ശ്രീധരൻ, വിനീത വിജയൻ, അംഗങ്ങളായ നിതിൻ ശ്രീനിവാസൻ, ഷമ്റു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിനെയും കെ.എം. ചെറിയാൻ, ഷെമിലി പി. ജോൺ, ഫിലിപ്പ് വർഗീസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.