മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സിംപോണിയ -22 എന്ന പേരിൽ 23ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വജ്ര ജൂബിലി നിറവിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായ രക്തദാന ക്യാമ്പിൽ 130ഓളം പേർ പങ്കെടുത്തതായി യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റും സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, ലേ വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി. വർഗീസ്, സെക്രട്ടറി അജി ചാക്കോ, ട്രഷറർ ഷിജു സി. ജോർജ്, കോഓഡിനേറ്റർ സോജി ജോർജ് എന്നിവർ അറിയിച്ചു. ഫാ. പോൾ മാത്യു, കത്തീഡ്രൽ ട്രസ്റ്റി, സെക്രട്ടറി, കത്തീഡ്രൽ ഭാരവാഹികൾ, യുവജന പ്രസ്ഥാനം കമ്മിറ്റി അംഗങ്ങൾ, പ്രസ്ഥാനം പ്രവർത്തകർ, ഇടവകയിലെ മുതിർന്ന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.