മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ കേരള കാത്തലിക് അസോസിയേഷനുമായി (കെ.സി.എ) സഹകരിച്ച് കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, കെ.സി.എ വൈസ് പ്രസിഡന്‍റ് ജോഷി വിതയത്തിൽ, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, സീനിയർ മെംബർ പീറ്റർ പൈലി എന്നിവർ സംസാരിച്ചു. കെ.സി.എ ട്രഷറർ അശോക് മാത്യു, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജോബി ജോസ്, ബാബു വർഗീസ്, സിമി അശോക്, അലിൻ ജോഷി, സിമി ബാബു, ബി.ഡി.കെ വൈസ് പ്രസിഡന്‍റ് സിജോ ജോസ്, ക്യാമ്പ് ചീഫ് കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റർ രാജേഷ് പന്മന, ലേഡീസ് വിങ് കൺവീനർ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, ഗിരീഷ്, സുനിൽ, അശ്വിൻ, നിതിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.