റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ബി.​എം.​സി സം​ഘ​ടി​പ്പി​ച്ച ഹാ​ർ​മ​ണി ട്രി​പ്

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഹാ​ർ​മ​ണി ട്രി​പ്പു​മാ​യി ബി.​എം.​സി

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബി.​എം.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ർ​മ​ണി ട്രി​പ് ന​ട​ത്തി. ബ​ഹ്റൈ​ൻ മു​ഴു​വ​ൻ ഒ​രു​ദി​വ​സം​കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യി​ൽ 200 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് പ​താ​ക ഉ​യ​ർ​ത്തി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ ന​ക്ഷ​ത്ര​ത്തി​ള​ക്കം പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹാ​ർ​മ​ണി ട്രി​പ് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച് രാ​ത്രി ര​ണ്ടു​മ​ണി​ക്ക് സാ​ക്കി​റി​ലു​ള്ള ടെ​ന്റി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​വ​സാ​നി​ച്ചു. ജാ​തി മ​ത, ഭാ​ഷ​ക​ൾ​ക്ക് അ​തീ​ത​മാ​യി ജ​ർ​മ​നി, ശ്രീ​ല​ങ്ക, ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ട്രി​പ്പി​ന്റെ ഭാ​ഗ​മാ​യി.

ബ​ഹ്റൈ​നി​ലെ ആ​ദ്യ​ത്തെ ക്ഷേ​ത്ര​മാ​യ മ​നാ​മ ടെ​മ്പി​ൾ, ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ ഗ്രാ​ൻ​ഡ് മോ​സ്ക്, ആ​ദ്യ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന മു​ഹ​റ​ഖി​ലെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, അ​റാ​ധ് ഫോ​ർ​ട്ട്, ദോ​ഹ​ത് ഗാ​ർ​ഡ​ൻ, ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ൽ, ഫ​സ്റ്റ് ഓ​യി​ൽ വെ​ൽ, ട്രീ ​ഓ​ഫ് ലൈ​ഫ് തു​ട​ങ്ങി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. 44 വ​ർ​ഷം ബ​ഹ്റൈ​ൻ പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​പി.​വി. ചെ​റി​യാ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി ചെ​റി​യാ​ൻ, ന​ക്ഷ​ത്ര​ത്തി​ള​ക്കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ​യി​ദ് ഹ​നീ​ഫ്, ഹാ​ർ​മ​ണി ട്രി​പ് കോ​ഓ​ഡി​നേ​റ്റ​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന 51 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

അ​ൻ​വ​ർ നി​ല​മ്പൂ​ർ, സ​യ്ദ് ഹ​നീ​ഫ, മ​ണി​ക്കു​ട്ട​ൻ, തോ​മ​സ് ഫി​ലി​പ്പ്, ജ​യേ​ഷ് താ​ന്നി​ക്ക​ൽ, രാ​ജേ​ഷ് പെ​രു​ങ്ങു​ഴി, അ​ബ്ദു സ​ലാം, മു​ബീ​ന മ​ൻ​ഷീ​ർ തു​ട​ങ്ങി​യ​വ​രെ​യും ഗൈ​ഡാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഇ.​വി. രാ​ജീ​വ​ൻ, റി​ഥി രാ​ജീ​വ​ൻ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ ന​ന്ദ​കു​മാ​ർ, ഹ​രി ശ​ങ്ക​ർ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം വ​ലി മ​ത്സ​ര​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - BMC conducted Harmony trip on republic day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.