കേരളീയ സമാജം പുസ്തകോത്സവം: ലോഗോ പ്രകാശനം ചെയ്​തു

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി.ബുക്‌സും ചേർന്ന് നടത്തുന്ന അന്തർദേശീയ പുസ്തക^സാംസ്കാരികോത്സവത്തി​െൻറ ലോഗോ പ്രകാശനം സമാജത്തിൽ നടന്നു. ജന.സെക്രട്ടറി എൻ.കെ.വീരമണി, അസി.സെക്രട്ടറി മനോഹരൻ പാവറട്ടി, സാഹിത്യവിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് , ജനറൽ കൺവീനർ ഡി.സലിം എന്നിവർ സംബന്ധിച്ചു.

മേയ് 17  മുതൽ 27വരെ നീളുന്ന പുസ്തകോത്സവം ശശി തരൂർ എം.പി. ഉദ്‌ഘാടനം ചെയ്യും. വിവിധ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഉപവിഭാഗ കമ്മിറ്റികളെയും  കൺവീനർമാരെയും  തെരഞ്ഞെടുത്തു. വർഗീസ് കാരക്കൽ, മോഹിനി തോമസ്, അജിത് മാത്തൂർ,അനിൽ, മഹേഷ് തുടങ്ങിയവർ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.   ഇഷ്ടപുസ്തകങ്ങൾ മുൻ‌കൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. അതിനായി സമാജത്തിൽ  പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. കാറ്റ്ലോഗ് നോക്കി  പുസ്തങ്ങൾ  തെരെഞ്ഞെടുക്കാവുന്നതാണ്. 

Tags:    
News Summary - book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.