മനാമ: വിവിധ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒാരോ വാക്സിനും വ്യത്യസ്ത കാലയളവുകളും പ്രായപരിധിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
1. സിനോഫാം
• 18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോൺടെക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
•40നു മുകളിൽ പ്രായമുള്ളവർക്കും 40നു താഴെ പ്രായമുള്ളവരിൽ അമിത വണ്ണമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ഒരുമാസത്തിനു ശേഷം സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോൺടെക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
2. ഫൈസർ-ബയോൺടെക്
•60നു മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം ഫൈസർ-ബയോൺടെക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
3. കോവിഷീൽഡ്-ആസ്ട്രസെനേക്ക
•18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രസെനേക്ക ബൂസ്റ്റർ ഡോസായി സ്വീകരിക്കാം
•60നു മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം ഫൈസർ-ബയോൺടെക് അല്ലെങ്കിൽ കോവിഷീൽഡ്-ആസ്ട്രസെനേക്ക സ്വീകരിക്കാം
4. സ്പുട്നിക് :
•18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനുശേഷം സ്പുട്നിക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.