മനാമ: സ്പുട്നിക് വി വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ബഹ്റൈൻ തീരുമാനിച്ചു. ലോകത്ത് ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ ഡോസ് നൽകാൻ ഒരുരാജ്യം തീരുമാനിക്കുന്നത്.
രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സ്പുട്നിക് വി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. സ്പുട്നിക് വാക്സിൻതന്നെയാണ് ബൂസ്റ്റർ ഡോസായും നൽകുന്നത്.
വാക്സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷനൽ റിസർച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠനരേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്. സ്പുട്നിക് വി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ 'ബി അവെയർ' ആപ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.