ചി​കി​ത്സ​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചാ​ൽ പ​രാ​തി ന​ൽ​കാ​മോ?

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

?ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യി​ൽ എ​ന്തെ​ങ്കി​ലും പി​ഴ​വ് സം​ഭ​വി​ച്ചാ​ൽ രോ​ഗി ഏ​ത് അ​ധി​കാ​രി​ക​ളെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. പ​രാ​തി കോ​ട​തി​യി​ലാ​ണോ ന​ൽ​കേ​ണ്ട​ത്. അ​തോ വേ​റെ ഏ​തെ​ങ്കി​ലും അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്ക​ണോ- ഒ​രു വാ​യ​ന​ക്കാ​ര​ൻ

ചി​കി​ത്സ​യി​ലു​ണ്ടാ​കു​ന്ന പി​ഴ​വ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, ഏ​തെ​ങ്കി​ലും ഹോ​സ്പി​റ്റ​ലി​നെ​തി​രാ​യ പ​രാ​തി​ക​ൾ ഇ​വ ന​ൽ​കാ​ൻ ബ​ഹ്റൈ​നി​ൽ സം​വി​ധാ​ന​മു​ണ്ട്. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ൻ. എ​ച്ച്. ആ​ർ.​എ​യെ ഇ​തി​നാ​യി സ​മീ​പി​ക്കേ​ണ്ട​ത്.

എ​ൻ.​എ​ച്ച്.​ആ​ർ.​എ തു​ട​ർ ന​ട​പ​ടി​ക​ളെ​ടു​ക്കും. ആ​ദ്യം അ​ന്വേ​ഷ​ണ​ത്തി​നാ​യി ഒ​രു ക​മ്മി​റ്റി​യെ നി​യ​മി​ക്കും. ഈ ​ക​മ്മി​റ്റി​ക്കാ​യി​രി​ക്കും ചു​മ​ത​ല. പ​രാ​തി ന​ൽ​കു​മ്പോ​ൾ എ​ല്ലാ വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്താ​ൻ മ​റ​ക്ക​രു​ത്. മാ​ത്ര​മ​ല്ല എ​ല്ലാ ആ​ശു​പ​ത്രി രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം.

?എ​ന്റെ സ്നേ​ഹി​ത​ൻ നേ​ര​ത്തേ ബ​ഹ്റൈ​നി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ വേ​റെ ഒ​രു രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് ആ​വ​ശ്യ​മു​ണ്ട്. ഇ​ത് എ​ങ്ങ​നെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്- ര​മേ​ഷ്

പൊ​ലീ​സ് / സി.​ഐ.​ഡി ക്ലി​യ​റ​ൻ​സി​ന് ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഓ​ൺ​ലൈ​നാ​യി ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​ക​ന് ല​ഭി​ക്കു​ക​യും ചെ​യ്യും. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സി.​പി.​ആ​ർ ഉ​പ​യോ​ഗി​ച്ച് www.bahrain.bh എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ക്കും.

അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ ഫോ​ട്ടോ​യും ന​ൽ​ക​ണം. ഏ​ത് ആ​വ​ശ്യ​ത്തി​നാ​ണ് ക്ലി​യ​റ​ൻ​സ് വേ​ണ്ട​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ആ​വ​ശ്യ​ങ്ങ​ളു​ടെ പ​ട്ടി​ക ഓ​ൺ​ലൈ​നി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ന്റെ പു​റ​ത്തു​നി​ന്ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് ഓ​ൺ​ലൈ​നി​ൽ പ്ര​ത്യേ​ക സെ​ക്ഷ​നു​ണ്ട്. അ​ത് വേ​ണം ഉ​പ​യോ​ഗി​ക്കാ​ൻ. അ​തു​പോ​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​നാ​യി വേ​ണ​മെ​ന്നും രേ​ഖ​പ്പെ​ടു​ത്ത​ണം.

Tags:    
News Summary - Can you file a complaint if there is a fault in the treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.