മനാമ: കാപിറ്റൽ സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ ഉദ്ഘാടനം ചെയ്തു. ബുഖുവയിൽ പണി പൂർത്തിയായ കെട്ടിടത്തിൽ 1200 കുട്ടികൾക്ക് പഠനം നടത്താൻ സാധിക്കും. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുമെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ്. സ്കൂൾ ചെയർമാൻ ആദിൽ ആൽ സഫർ, പ്രമുഖർ, ക്ഷണിക്കപ്പെട്ടവർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.