വാ​ഹ​നാ​പ​ക​ടം: ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു

മ​നാ​മ: സ​ഖീ​റി​ൽ​ന​ട​ന്ന ര​ണ്ട്​ അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ള​ട​ക്കം മൂ​ന്നു​​പേ​ർ മ​രി​ച്ചു. ആ​ദ്യ അ​പ​ക​ടം റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​​മ്പോ​ഴാ​ണ്​ സം​ഭ​വി​ച്ച​ത്. ഇ​തി​ൽ ഒ​രു ഏ​ഷ്യ​ക്കാ​ര​നും മ​രി​ച്ചു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​യാ​ളു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ ജീ​വ​നെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ൾ മ​രി​ച്ച​ത്.

മ​റ്റൊ​രാ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ലൈ​നി​ലേ​ക്ക്​ നേ​ർ​ക്കു​നേ​രെ വ​ന്നാ​ണ്​ കൂ​ട്ടി​യി​ടി​യു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണ​​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Car accident: Three dead, including two Bahrainis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.