മനാമ: രാജ്യത്തേക്കുള്ള കാർ ഇറക്കുമതി വർധിച്ചതായി കണക്കുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 19,402 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം സമാന കാലയളവിൽ 17,781 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2019 മുതൽ കാർ ഇറക്കുമതിയിൽ ക്രമാനുഗതമായ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ബഹ്റൈനിലേക്ക് മൊത്തം 1,87,501 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. 2019ൽ 37,614 കാറുകൾ ഇറക്കുമതി ചെയ്തതാണ് ഏറ്റവും ഉയർന്ന നിരക്ക്. 2020ൽ കോവിഡ് മഹാമാരി കാർ വിപണിയെ സാരമായി ബാധിച്ചു.
ഇക്കാലയളവിൽ ഇറക്കുമതിയിൽ 28 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 2022 മുതൽ ഇറക്കുമതിയിൽ ക്രമാനുഗത വർധനയുണ്ടായി. ഈ വർഷം ജനുവരിയിൽ 3116 കാറുകൾ ഇറക്കുമതി ചെയ്തു. ഫെബ്രുവരി -3661, മാർച്ച് -3593, ഏപ്രിൽ -2856, മേയ് -3031, ജൂൺ -314 എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ ഇറക്കുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.