ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്ക​ൽ; ആ​റ്​ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി

മ​നാ​മ: ക​ട​ലി​ൽ നി​ന്ന് ചെ​റു മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​വ പി​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​റു പേ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ആ​റു​പേ​രു​ടെ കേ​സാ​ണ്​ ലോ​വ​ർ ​ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്. കോ​സ്റ്റ്​ ഗാ​ർ​ഡി​ൽ നി​ന്നു​ള്ള വി​വ​ര​മ​നു​സ​രി​ച്ച്​ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​വ​രു​ടെ കേ​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്. ശേ​രി അ​ട​ക്ക​മു​ള്ള ചെ​റു​മ​ൽ​സ്യ​ങ്ങ​ളെ​യാ​ണ്​ ഇ​വ​ർ പി​ടി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Catching small fish-Action taken against eight Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.