മനാമ: മുസ്ലിം ലീഗിെൻറ ആതുരരംഗത്തെ സാന്ത്വന സ്പർശമായ സി.എച്ച്. സെൻററിെൻറ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡൻറുമാരായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഷാഫി പാറക്കട്ട എന്നിവർ സംസാരിച്ചു. റഫീഖ് നാദാപുരം വരവുചെലവ് കണക്കും പി.കെ. ഇസ്ഹാഖ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രക്ഷാധികാരികൾ: ഹബീബ് റഹ്മാൻ, അസൈനാർ കളത്തിങ്ങൽ, റസാഖ് മൂഴിക്കൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് നാദാപുരം. എസ്.വി. ജലീൽ (പ്രസി), ടിപ് ടോപ് ഉസ്മാൻ (വർക്കിങ് പ്രസി), ഫൈസൽ കോട്ടപ്പള്ളി, റിയാസ് വെള്ളച്ചാൽ, ഇസ്മായിൽ പയ്യന്നൂര്‍, റഷീദ് ആറ്റൂർ, ഇൻമാസ് ബാബു (വൈ. പ്രസി), പി.കെ. ഇസ്ഹാഖ് (ജന. സെക്ര), ഫൈസൽ കണ്ടീതായ, റിയാസ് പട്ല, കാസിം നൊച്ചാട്, ഷാജഹാൻ പരപ്പൻപൊയിൽ, ഹുസൈൻ വയനാട്, ലത്തീഫ് കൊയിലാണ്ടി (സെക്ര), കുട്ടൂസ മുണ്ടേരി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.