എം.​സി വ​ട​ക​ര

സി.​എ​ച്ച് സ്മാ​ര​ക അ​വാ​ർ​ഡ് എം.​സി വ​ട​ക​ര​ക്ക്

മ​നാ​മ: മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ​യു​ടെ സ്മ​ര​ണാ​ർ​ഥം കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് സി.​എ​ച്ചി​ന്റെ ജീ​വ​ച​രി​ത്രം എ​ഴു​തി​യ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എം.​സി. ഇ​ബ്രാ​ഹിം (വ​ട​ക​ര) അ​ർ​ഹ​നാ​യി.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി അ​വാ​ർ​ഡ് ജേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ചു. 25000 രൂ​പ​യും പ്ര​ശ​സ്ത്രി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​ന് സ​മ്മാ​നി​ക്കു​ക. സു​ബൈ​ർ ഹു​ദ​വി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര ജേ​താ​വ്.

Tags:    
News Summary - CH Memorial Award to MC Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.