മനാമ: കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് ചാർേട്ടഡ് വിമാന സർവിസിന് തുടക്കമായി. തിരുവനന്തപുരത്തുനിന്നുള്ള ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആദ്യ ചാർേട്ടഡ് വിമാനം തിങ്കളാഴ്ച ബഹ്റൈനിൽ എത്തി. മലയാളികളും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ 169 യാത്രക്കാരാണ് ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിലേക്ക് വന്നത്. 11ന് കോഴിക്കോടുനിന്നും 13ന് കൊച്ചിയിൽനിന്നും സർവിസിന് അനുമതി ലഭിച്ചതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.
ജൂൺ അവസാനം വരെ വന്ദേ ഭാരത് വിമാനങ്ങളിൽ ബഹ്റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നു. പിന്നീട് ഇതിനുള്ള അനുമതി ബഹ്റൈനിൽനിന്ന് ലഭിച്ചില്ല. ഇതേത്തുടർന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.വിസ കാലാവധി കഴിയാറായവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ കടുത്ത ആശങ്കയിലായി. ബഹ്റൈനിലേക്ക് എത്താനായില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന ഒേട്ടറെ പേരുണ്ട്.
വീണ്ടും സർവിസിന് അനുമതി ലഭിക്കുന്നത് ഇവർക്ക് ആശ്വാസമാണ്.മാതാപിതാക്കളുടെ അടുത്തെത്താൻ കാത്തിരുന്ന മക്കൾക്കും ചാർേട്ടഡ് വിമാന സർവിസ് തുടങ്ങിയത് അനുഗ്രഹമായി. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുടെ സഹായം വിമാന സർവിസിന് അനുമതി കിട്ടുന്നതിന് ലഭിച്ചതായി സമാജം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.