മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ശിശുദിനവും ദീപാവലിയും ആഘോഷിച്ചു.
പ്രത്യേക ദീപക്കാഴ്ച, മധുരവിതരണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന കുടുംബാംഗം അജികുമാറിന് യാത്രയയപ്പ് നൽകി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജോയൻറ് സെക്രട്ടറി ദേവദത്തൻ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റൻറ് ട്രഷർ ശിവജി ശിവദാസൻ ജനറൽ കൺവീനറായി പരിപാടികൾ നിയന്ത്രിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.