കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രവാസി മലയാളികൾ വ്യക്തമായി ഇടപെടേണ്ട സന്ദർഭമാണിത്. ഈ കോവിഡ് കാലത്തു പ്രവാസികൾ ഏറ്റവും വലിയ പ്രയാസങ്ങൾ നേരിട്ട വിഭാഗത്തിൽപ്പെട്ടവരാണ്. പ്രവാസി ആവശ്യങ്ങളും വോട്ട് ചോദിച്ചു വരുന്നവരുടെ മുന്നിൽ പ്രവാസി കുടുംബങ്ങൾ ഉന്നയിക്കണം. പ്രവാസികൾ എന്നാൽ വാഗ്ദാനങ്ങൾ നൽകി ഇനിയും ഉറക്കിക്കിടത്താൻ സാധിക്കുന്ന ഒരു വിഭാഗം അല്ല എന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഭരണാധികാരികൾക്കും മുന്നറിയിപ്പ് നൽകുന്ന തരത്തിൽ പ്രവാസി കുടുംബങ്ങൾ വ്യക്തമായ ദിശാബോധത്തോടെ ഇടപെടണം.
കോവിഡ് കാലത്തു പ്രവാസികൾക്ക് എതിരെയുണ്ടായ നിലപാടുകൾ നാം കണ്ടതാണ്. അതിെനതിരെ പ്രതിഷേധമുണ്ടായപ്പോൾ അധികാരികൾ പിന്നോട്ട് പോകുന്നതും കണ്ടു. നാം ഒന്നിച്ചു നിന്നാൽ ഉണ്ടാകുന്ന വിജയമാണിത്. അത്തരത്തിൽ ആർജവമുള്ള വിഭാഗമാണ് പ്രവാസികൾ എന്നു ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. മാറ്റത്തിെൻറ തുടക്കമാകെട്ട ഈ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.