മനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തില്‍ പുതുതായി നിയമിച്ച ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളില്‍നിന്ന് മികച്ച പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയവരെയാണ് വിവിധ സുരക്ഷാ കാര്യങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയത്തില്‍ സേവനം ചെയ്യുന്നതിന് മുന്നോട്ടുവന്ന പുതിയ ഉദ്യോഗസ്ഥരെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഏല്പിക്കുന്ന ചുമതല ഉത്തരവാദിത്തത്തോടെയും ആത്മാര്‍ഥതയോടെയും നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. രാജ്യത്തിനും ജനങ്ങള്‍ക്കുമായി സേവനം ചെയ്യുന്നത് അഭിമാനകരമാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ്, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.