മനാമ: കെ.എസ്.സി.എയുടെ ആദ്യകാല പ്രസിഡന്റും സ്ഥാപകാംഗങ്ങളിൽ ഒരാളുമായ കവിയൂർ വിജയന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന യോഗത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ശിവകുമാർ, സന്തോഷ് നാരായണൻ, രഞ്ചു രാജേന്ദ്രൻ നായർ എന്നിവർ അനുശോചനം അറിയിച്ച് സംസാരിച്ചു. കൂടാതെ കെ.എസ്.സി.എയുടെ മുതിർന്ന അംഗങ്ങളായ ദേവദാസ് നമ്പ്യാർ, ജനാർദനൻ നമ്പ്യാർ, മുൻ പ്രസിഡന്റ് സുനിൽ എസ്. പിള്ള, മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ, മുൻ സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ, കെ.എസ്.സി.എ അംഗങ്ങളായ സാബു പാറക്കൽ, സുനിൽ മേനോൻ, സുജിത് കുമാർ എന്നിവരും യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.