മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ വിയോഗം മാപ്പിളപ്പാട്ട് മേഖലക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രൻഡ്സ് സർഗവേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ഗദ്ഗദങ്ങളെ കോറിയിടുന്ന ഒരുപിടി ഗാനങ്ങൾക്ക് ഈണം പകർന്ന ഗായികയായിരുന്നു ഫസീല.
ഒരുകാലത്ത് പ്രവാസികളുടെ വിരഹവേദനകളിലും ഏകാന്തതകളിലും സാന്ത്വനമായി, നാടിനെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങളെ കുറിച്ച പ്രതീക്ഷകളായി ഫസീലയുടെ പാട്ടുകൾ ഓരോ പ്രവാസിയിലും ചേക്കേറിയിട്ടുണ്ട്.
കേരള മാപ്പിളകലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്നം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ച അനുഗൃഹീത കലാകാരി കൂടിയായിരുന്നു അവർ. വിളയിൽ ഫസീലയുടെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന കുടുംബാദികൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നതായും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.