മനാമ: ഇറാഖിൽ കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിലുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് റഷീദിനും പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ് അസ്സുദാനിക്കും അനുശോചന സന്ദേശമയച്ചു.
സംഭവത്തിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനംചെയ്യട്ടെയെന്ന് ആശംസിക്കുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു.
ദുരന്തത്തിൽ ഇറാഖിന് ബഹ്റൈന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.