മനാമ : ലോക്സഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്നും, കോൺഗ്രസ് ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞവർക്കു മുന്നിൽ, രാജ്യത്തിന് പുതു പ്രതീക്ഷ നൽകാൻ സാധിച്ചെന്നും, പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ പോകുന്ന പ്രതിപക്ഷനിരയെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ക്രിയാത്മക പ്രതിപക്ഷമാവാൻ സാധിക്കുമെന്നും ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.