മനാമ: അറബ് ചൈൽഡ് പാർലമെൻറ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റിതജ് ഇബ്രാഹീം അൽ അബ്ബാസിയെ ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് അഭിനന്ദിച്ചു. ഹിദ്ദ് സെക്കൻഡറി ഗേൾസ് സ്കൂൾ വിദ്യാർഥിനിയായ റിതജ് 12 അറബ് രാജ്യങ്ങളിൽനിന്നുള്ള സ്ഥാനാർഥികളെ മറികടന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാഭ്യാസരംഗത്ത് അന്തർദേശീയതലത്തിൽ രാജ്യത്തിെൻറ നേട്ടമാണ് ഇതെന്ന് ശൂറാ കൗൺസിൽ ചെയർമാൻ പറഞ്ഞു. കുട്ടികൾക്കിടയിൽ ക്രിയാത്മകമായ സംഭാഷണം വളർത്തുന്നതിൽ അറബ് ചൈൽഡ് പാർലമെൻറ് നിർണായക പങ്കാണ് വഹിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കാനും ചുമതലകൾ നിർവഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.