മലേഷ്യൻ സുൽത്താന്റെ കിരീടധാരണം; ഹമദ് രാജാവ് പങ്കെടുത്തു
text_fieldsമലേഷ്യൻ സുൽത്താൻ ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദറിന്റെ കിരീടധാരണ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: മലേഷ്യൻ സുൽത്താൻ ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദറിന്റെ കിരീടധാരണ ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. ക്വാലാലംപൂരിലെ ഇസ്താന നെഗാരയിലാണ് ചടങ്ങ് നടന്നത്. സുൽത്താൻ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവ് ചടങ്ങിനെത്തിയത്.
ഇസ്താന നെഗാരയിലെ ബലായി റോങ് സെറി ഹാളിലെത്തിയ ഹമദ് രാജാവിനെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു. സുൽത്താൻ ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദർ, ഹമദ് രാജാവിനെ ഹൃദ്യമായി സ്വീകരിച്ചു. മലേഷ്യയുടെയും ജനങ്ങളുടെയും പുരോഗതിയും സമൃദ്ധിയും കൂടുതൽ സാധ്യമാകട്ടെ എന്ന് ഹമദ് രാജാവ് ആശംസിച്ചു.
ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ശക്തമായ ചരിത്രബന്ധത്തെ അനുസ്മരിച്ച രാജാവ് പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ദീർഘകാലവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന അഭിനന്ദനങ്ങൾക്ക് സ്നേഹം അറിയിച്ചുകൊണ്ട്, കിരീടധാരണത്തിൽ പങ്കെടുത്തതിന് സുൽത്താൻ ഇബ്രാഹിം ഹമദ് രാജാവിന് പ്രത്യേകം നന്ദി പറഞ്ഞു. ബഹ്റൈൻ-മലേഷ്യൻ ബന്ധം ശക്തിപ്പെടുത്താനുള്ള രാജാവിന്റെ ശ്രമങ്ങളെ സുൽത്താൻ ഇബ്രാഹിം അഭിനന്ദിച്ചു. അദ്ദേഹത്തിന് ആരോഗ്യവും ബഹ്റൈനിലെ ജനങ്ങൾക്ക് ഐശ്വര്യവും സുൽത്താൻ ആശംസിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.