മനാമ: കോടതികളിലെ പ്രവർത്തന നടപടിക്രമങ്ങളെയും ഈ വർഷം തീർപ്പാക്കിയ കേസുകളുടെ എണ്ണത്തെയും എസ്.ജെ.സി വൈസ് ചെയർമാൻ ചാൻസലർ അബ്ദുല്ല ബിൻ ഹസ്സൻ അൽ ബൗെഎനാൻ അഭിനന്ദിച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്.ജെ.സി) ആസ്ഥാനത്ത് ‘ജുഡീഷ്യറിയുടെ ഭാവി ദർശനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ജഡ്ജിമാരുടെ നിർദേശങ്ങൾ പഠിക്കും. വ്യവഹാരങ്ങൾ വേഗത്തിലാക്കുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ചർച്ചയിൽ പെങ്കടുത്ത ജഡ്ജിമാരെ അഭിനന്ദിക്കുകയും ചെയ്തു. കോർട്ട് ഒാഫ് കാസേഷൻ പ്രസിഡൻറും നിരവധി ജഡ്ജിമാരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.