കോ​വി​ഡ്​: ബ​ഹ്​​റൈ​നി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​കൂ​ടി മ​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് കാ​രി​ച്ചാ​ൽ അ​ജി​ത് ഭ​വ​ന​ത്തി​ൽ കെ.​ടി. അ​ജീ​ന്ദ്ര​നാ​ണ്​ (52) മ​രി​ച്ച മ​ല​യാ​ളി.

11 വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹം ക​മ്പ​നി​യി​ൽ ക്ലീ​നി​ങ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: അ​ജി​ത്, അ​രു​ൺ. ഇ​തോ​ടെ ബ​ഹ്‌​റൈ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. 84 വ​യ​സ്സു​ള്ള സ്വ​ദേ​ശി​യാ​ണ്​ മ​രി​ച്ച മ​റ്റൊ​രാ​ൾ. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 158 ആ​യി. പു​തു​താ​യി 375 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​വ​രി​ൽ 138 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 237 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്.നി​ല​വി​ൽ 2788 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 369 പേ​ർ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39,945 ആ​യി ഉ​യ​ർ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.