കോവിഡ്​: രണ്ടുപേർ കൂടി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ രണ്ടുപേർകൂടി മരിച്ചു. 78 വയസ്സുള്ള സ്വദേശിയും 50 വയസ്സുള്ള പ്രവാസിയുമാണ്​ മരിച്ചത്​.​ ഇതോടെ, രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 183 ആയി. പുതുതായി 358 പേർക്കു കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 123 പേർ പ്രവാസികളാണ്​. 230 പേർക്ക്​ സമ്പർക്കത്തിലൂടെയും അഞ്ചു​ പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. 538 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 45166 ആയി ഉയർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.