മനാമ: കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷനൽ ഡിസാസ്റ്റർ മാനേജ്െമൻറ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് അതത് സംസ്ഥാനങ്ങളാണ് 50,000 രൂപ വീതം കുടുംബാംഗങ്ങൾക്ക് നൽകേണ്ടത്.
കേരളത്തിൽ ധനസഹായത്തിനായി അപേക്ഷ നൽകിയ പ്രവാസി കുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്ത് മരണമടഞ്ഞവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താൽ നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ആനുകൂല്യത്തിൽനിന്ന് പ്രവാസികളെ മാറ്റിനിർത്തിയാൽ വിവേചനമാകുമെന്നും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.