മനാമ: കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുന്ന ഹെൽത്ത് സെന്ററുകളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. ശൈഖ് സൽമാൻ ഹെൽത്ത് സെന്റർ, ബഹ്റൈൻ നാഷനൽ ബാങ്ക് ഹെൽത്ത് സെന്റർ അറാദ്, ജോവ് ആൻഡ് അസ്കർ ക്ലിനിക്, ഇബ്നു സീന ഹെൽത്ത് സെന്റർ, ബുദയ്യ കോസ്റ്റ് ഹെൽത്ത് സെന്റർ, സല്ലാഖ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽനിന്നും സിനോഫാം വാക്സിൻ ലഭിക്കും.
ഹമദ് കാനൂ ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, ശൈഖ് സബാഹ് സാലിം ഹെൽത്ത് സെന്റർ, ബി.ബി.കെ ഹെൽത്ത് സെന്റർ ഹിദ്ദ്, ബിലാദുൽ ഖദീം ഹെൽത്ത് സെന്റർ, സിത്ര ഹെൽത്ത് സെന്റർ, ശൈഖ് ജാബിർ ഹെൽത്ത് സെന്റർ, ബഹ്റൈൻ നാഷനൽ ബാങ്ക് ഹെൽത്ത് സെന്റർ ദേർ, ഹമദ് ടൗൺ ഹെൽത്ത് സെന്റർ, ഈസ ടൗൺ ഹെൽത്ത് സെന്റർ, ഹൂറ ഹെൽത്ത് സെന്റർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഫൈസർ, സ്പുട്നിക് തുടങ്ങിയ വാക്സിനുകൾ ലഭിക്കും. അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് സിത്ര മാളിലെ വാക്സിൻ സെന്ററിൽ മാത്രമാണ് ലഭിക്കുക.
ജിദ് ഹഫ്സ് ഹെൽത്ത് സെന്ററിൽ സ്പുട്നിക് മാത്രമാണ് ലഭിക്കുക. കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസുകളും ഈ ഹെൽത്ത് സെന്ററുകളിൽ മുൻകൂട്ടിയുള്ള അപ്പോയൻമെന്റ് ഇല്ലാതെ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.