കോ​വി​ഡ്​: എ​ൻ.​പി.​ആ​ർ.​എ സ​ർ​വി​സ്​ സെൻറ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രെ കു​റ​ക്കു​ന്നു

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഹ​റ​ഖി​ലെ​യും ഇൗ​സ ടൗ​ണി​ലെ​യും സ​ർ​വി​സ്​ സെൻറ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​​സ്​ ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ തീ​രു​മാ​നം.

വി​വി​ധ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഒാ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ എ​ൻ.​പി.​ആ​ർ.​എ ആ​ഹ്വാ​നം ​ചെ​യ്​​തു. ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്ക്​ മാ​ത്രം സ​ർ​വി​സ്​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ചാ​ൽ മ​തി​യാ​കും. സ​ർ​വി​സ്​ സെൻറ​റി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വി​സ അ​പേ​ക്ഷ​ക​ൾ (പു​തി​യ​തും വി​സ മാ​റ്റ​വും കാ​ലാ​വ​ധി നീ​ട്ട​ലും റ​ദ്ദാ​ക്ക​ലും ഉ​ൾ​പ്പെ​ടെ) ഇ-​ഗ​വ​ൺ​മെൻറ്​ പോ​ർ​ട്ട​ലാ​യ bahrain.bh വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും. ബ​ഹ്​​റൈ​നി പാ​സ്​​പോ​ർ​ട്ടു​ക​ളും ഇ​തു​വ​ഴി പു​തു​ക്കാം. എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ​െറ​സി​ഡ​ൻ​സി സേ​വ​ന​ങ്ങ​ളും (പു​തു​ക്ക​ൽ, റ​ദ്ദാ​ക്ക​ൽ, പു​തി​യ​ത്​ അ​നു​വ​ദി​ക്ക​ൽ) www.npra.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭി​ക്കും.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ സ​ർ​വി​സ്​ സെൻറ​റി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ skiplino ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ട​ക്ക​ണം. സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​ന്​ 17399764 എ​ന്ന ന​മ്പ​റി​ൽ കോ​ൾ സെൻറ​റു​മാ​യോ അ​ല്ലെ​ങ്കി​ൽ www.bahrain. bh / tawasul എ​ന്ന ലി​ങ്ക്​ വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Covid: To visitors at the NPRA Service Center Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.