മനാമ: കോവിഡ് നിയമം ലംഘിച്ച രണ്ട് പള്ളികളിലൊന്ന് അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം നിർദേശം നൽകി. ദക്ഷിണ മേഖല ഗവർണറേറ്റിലെ രണ്ട് പള്ളികളിലാണ് നിയമലംഘനം കണ്ടെത്തിയത്.
പൊതു സുരക്ഷയോടൊപ്പം ആരാധനക്കെത്തുന്നവരുടെ ആരോഗ്യം കൂടി സംരക്ഷിക്കുന്നതിെൻറ ഭാഗമായി പള്ളികളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. ഇവ പാലിക്കുന്നതിന് എല്ലാ ആരാധനാലയങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഒരാഴ്ചത്തേക്കാണ് പള്ളിയിൽ ആരാധനാ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. രണ്ട് പള്ളികളുടെയും ഉത്തരവാദപ്പെട്ടവർക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പള്ളികളിൽ കയറുന്നവർ നിർബന്ധമായും ബി അവെയർ ആപ്പിലെ ഗ്രീൻ അലർട്ട് കാണിക്കുക, തെർമൽ ചെക്കപ്പിന് വിധേയമാവുക, ആരാധനാലയങ്ങളിൽ കഴിയുന്ന മുഴുവൻ സമയത്തും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, നമസ്കാരത്തിനെത്തുന്നവർ പള്ളികളിൽ അനുവദിക്കപ്പെട്ട സമയത്തേക്കാൾ അധികം ചെലവഴിക്കാതിരിക്കുക, നമസ്കാരം കഴിഞ്ഞയുടൻ പള്ളികൾ അടക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.