സാം ​സാ​മു​വേ​ൽ അ​ടൂ​രി​‍െൻറ കു​ടും​ബ​സ​ഹാ​യ നി​ധി​യി​ലേ​ക്ക് ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട് ഉ​മ്മ​ൻ ചാ​ണ്ടി കൈ​മാ​റു​ന്നു

പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം​ചെ​യ്ത​ത് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം -ഉ​മ്മ​ൻ ചാ​ണ്ടി

മ​നാ​മ/​അ​ടൂ​ർ: കോ​വി​ഡ് മൂ​ലം ലോ​കം പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ ഒ.​ഐ.​സി.​സി അ​ട​ക്ക​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​വാ​സ​ലോ​ക​ത്തും നാ​ട്ടി​ലും ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ‌ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സാം ​സാ​മു​വേ​ൽ അ​ടൂ​രി​‍െൻറ കു​ടും​ബ​സ​ഹാ​യ നി​ധി​യി​ലേ​ക്ക് ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട്​ അ​ടൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാം ​സാ​മു​വേ​ലി​‍െൻറ മ​ക​ൾ​ക്ക് കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​‍െൻറ ആ​രോ​ഗ്യം നോ​ക്കാ​തെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന മ​ന​സ്സാ​യി​രു​ന്നു സാ​മി​​േ​ൻ​റ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന. സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു, പ​ത്ത​നം​തി​ട്ട ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ർ​ജ്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. ഫി​ലി​പ്പ്, ച​ന്ദ്ര​ൻ ക​ല്ല​ട, ഡി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം അ​ജു, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ൻ​റ്​ മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം മ​റി​യാ​മ്മ ത​ര​ക​ൻ, മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ.​ഐ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ സ്വാ​ഗ​ത​വും ഷാ​ജി ത​ങ്ക​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ജി പു​തു​പ്പ​ള്ളി, തോ​മ​സ് കാ​ട്ടു​പ​റ​മ്പി​ൽ, പ്ര​ഭ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ചൂ​ര​ക്കോ​ട്, റെ​ജി അ​ടൂ​ർ, ജി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.