മനാമ: അൽ മറാഇ അനിമൽ പ്രൊഡക്ഷൻ എക്സിബിഷനിൽ സന്ദർശനത്തിരക്ക്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സന്ദർശകർ എക്സിബിഷൻ കാണാനെത്തിയത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശീയ ഉൽപന്നങ്ങൾക്കും കാർഷിക മേഖലക്കും പ്രോൽസാഹനം നൽകുന്നതിനും എക്സിബിഷൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പാൽ, മാംസ ഉൽപന്നങ്ങളുടെ സ്റ്റാളുകളും പക്ഷികളുടെ ഇനങ്ങളിൽ 1000 പേരും പങ്കെടുക്കുന്നുണ്ട്. കന്നുകാലി, പക്ഷി മേഖലയിലെ കച്ചവടക്കാരുമായി കരാറുകളിലേർപ്പെടാനും ഇത് അവസരമൊരുക്കും. എക്സിബിഷനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.