Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡേ​റ്റ്പാം ട്രീ...

ഡേ​റ്റ്പാം ട്രീ ​ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ

text_fields
bookmark_border
date palm tree festival
cancel

മ​നാ​മ: ഈ​ന്ത​പ്പ​ന ട്രീ ​ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ഹൂ​റ​ത്ത് ആ​ലി​യി​ലെ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും. വാ​ർ​ഷി​ക സാം​സ്കാ​രി​ക പൈ​തൃ​ക ഉ​ത്സ​വ​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്ക് ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ വൈ​വി​ധ്യം മേ​ള​യി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് പ്ര​വേ​ശ​നം. ദ​ശ​ല​ക്ഷം ഈ​ന്ത​പ്പ​ന​ക​ളു​ടെ നാ​ടെ​ന്ന് ബ​ഹ്‌​റൈ​ൻ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ഈ​ന്ത​പ്പ​ഴം മാ​ത്ര​മ​ല്ല മ​ര​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. ഈ​ന്ത​പ്പ​ന​യു​ടെ ത​ണ്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ നി​ർ​മി​ക്കാ​നാ​യി പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.

ഇ​ല​ക​ൾ കു​ട്ട നെ​യ്യാ​നും ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ല​ക​ളി​ൽ​നി​ന്ന് പൂ​മ്പൊ​ടി ചു​ര​ണ്ടി ഔ​ഷ​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ൽ വി​ശു​ദ്ധ ഫ​ല​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​താ​ണ് ഈ​ന്ത​പ്പ​ഴം. ഈ​ന്ത​പ്പ​ന​യെ ജീ​വ​ന്റെ വൃ​ക്ഷ​മാ​യും വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

ഏ​ക​ദേ​ശം 8,000 വ​ർ​ഷം മു​മ്പ് മു​ത​ൽ ഈ​ന്ത​പ്പ​ന കൃ​ഷി ചെ​യ്തി​രു​ന്ന​താ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. വ്യ​ത്യ​സ്ത രൂ​പ​ത്തി​ലും രു​ചി​യി​ലു​മു​ള്ള 200ല​ധി​കം ഇ​നം ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ണ്ട്. വ​ള​രെ​യേ​റെ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ഈ​ന്ത​പ്പ​ഴം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsDate Palm Tree Festival
News Summary - Date Palm Tree Festival from thursday
Next Story